അങ്കമാലി പുളിയനത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മില്ലുംപടി വെളിയത്ത് വീട്ടില്‍ സനല്‍, ഭാര്യ സുമി എന്നിവരാണ് മരിച്ചത്. സനല്‍ തൂങ്ങിമരിച്ച നിലയിലും സുമി മുറിക്കുള്ളില്‍ പൊള്ളലേറ്റുമാണ് മരിച്ചത്. ഇവരുടെ രണ്ടു മക്കളെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. പന്ത്രണ്ടും, ആറും വയസ്സുള്ള കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. സനല്‍ തൂങ്ങി മരിച്ചതിന് പിന്നാലെ സുമി അടുക്കളയില്‍ കയറി പാചകവാതക സിലിണ്ടറിന്റെ പൈപ്പ് തുറന്നിട്ട് തീ കൊളുത്തുകയായിരുന്നു.സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന കുറിപ്പ് കണ്ടെത്തി. ഗുരുതരമായി പൊള്ളലേറ്റ രണ്ട് മക്കളെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം