നെടുമങ്ങാട് വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ കേസിൽ 2 പേർ അറസ്റ്റിൽ. കോട്ടുകാൽ ചെറുകുളം കടയ്ക്കൽ വാറുവിളാകത്ത് വീട്ടിൽ ഫൈസൽ (33), കല്ലറ മുണ്ടണികക്കര തൗസീന മൻസിലിൽഷഹീദ് (60) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം നെടുമങ്ങാട് ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന നെടുമങ്ങാട്, കല്ലറ സ്വദേശികളുടെ വിവാഹ സൽക്കാരത്തിനിടെയായിരുന്നു സംഘർഷം.
പെൺകുട്ടിയുടെ വീട്ടുകാർ വന്ന ബസിൽ പാട്ട് ഇട്ടതിനെ തുടർന്നുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.സംഭവത്തിൽ കല്ലറ സ്വദേശിയായ ആൻസിക്കും ഒന്നര വയസ്സുള്ള മകനും ഭർത്താവ് ഷാഹിദിനും പരുക്കേറ്റു . സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെയും പ്രതികൾ ആക്രമിച്ചു. ഇതിനെതിരെയും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.