മംഗലപുരം ശാസ്തവട്ടത്ത് ബൈക്ക് ഓണഘോഷത്തിനിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.ശാസ്തവട്ടം സ്വദേശി സിജുവാണ് മരിച്ചത്. ഓണാഘോഷം കണ്ടുനിന്ന സിജുവിനെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.മൂന്ന് പേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്.തെറിച്ചു വീണ സിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷനും ഗുരുതര പരുക്കുണ്ട്. ബൈക്കില്‍ യാത്രചെയ്ത മറ്റു രണ്ടു പേര്‍ക്ക് നിസാര പരുക്കുണ്ട്.