പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു ബൈക്കുകൾ മോഷ്ടിച്ച സംഘം പിടിയിൽ . പോത്തൻകോട് തച്ചപ്പള്ളിയിൽ സിയാദിന്റെയും മേലെ വിളയിൽ പഞ്ചായത്ത് മെമ്പറുടേയും, കുന്നിലകം അഭിലാഷ് എന്നിവരുടെ ബൈക്കുകളാണ് മൂന്നംഗ സംഘം കടത്തിക്കൊണ്ടുപോയത്. വാവറമ്പലം സ്വദേശി ബിനോയ് (18), തെറ്റിച്ചിറ സ്വദേശി മയൂഖ് (21), പ്രായപൂർത്തിയാകാത്ത ഒരു പ്രതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ . പോലീസ് സിസി ക്യാമറ നോക്കിയാണ് പ്രതികളെ പിടികൂടിയത്.