തിരുവോണ ദിവസം രാവിലെ ആറരക്ക് അലാറം അടിച്ചിരുന്നു. അത് കേട്ടെത്തിയ ജീവനക്കാര്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കുഞ്ഞിന് സിതാര്‍ എന്ന് പേരിട്ടു.
കുട്ടി ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയ്ക്ക് ഏകദേശം 2.835 കിഗ്രാം ഭാരവും 10 ദിവസത്തോളം പ്രായവുമുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും. അതുവരെ ജനറല്‍ ആശുപത്രിയിലെ പരിചരണത്തിലായിരിക്കും.അമ്മത്തൊട്ടിലില്‍ കിട്ടിയ ‘സിതാര്‍’ ന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ തുടങ്ങേണ്ടതിനാല്‍ കുട്ടിയ്ക്ക് അവകാശികള്‍ ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു.