വെമ്പായം കൊച്ചാലുംമൂട് പൂഴിക്കുന്നിൽ വീട്ടിൽ കൃഷ്ണൻ കുട്ടി മേസ്തിരി യുടെ മകൻ ഉണ്ണി (39) യാണ് മരിച്ചത്.ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. കൊപ്പത്തിനും മഞ്ചാടിമൂടിനും മധ്യ ഉള്ള വളവിൽ ആയിരുന്നു അപകടം. വെമ്പായം ഭാഗത്തു നിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന ഉണ്ണി സഞ്ചാരിച്ചിരുന്ന ബൈക്കിൽ പിന്നാലെ വന്നു മറികടക്കുന്നതിനിടയിൽ കെ എസ് ആർ ടി സി ഇലക്ട്രിക് സ്വിഫ്റ്റ് ബസ് തട്ടുകയായിരുന്നു. നിയന്ത്രണം വിട്ടു റോഡിലേക്ക് വീണ യുവാവിന്റെ തലയിൽ കൂടി ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. വെഞ്ഞാറമൂട് പോലിസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ