കറക്കി വീഴ്ത്തി അശ്വിൻ, ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ബംഗ്ലാദേശിനെതിരായ 280 റണ്‍സിന്‍റെ വമ്പന്‍ ജയം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് 27ന് കാണ്‍പൂരില്‍ തുടങ്ങും. സ്കോര്‍ ഇന്ത്യ276, 287-4, ബംഗ്ലാദേശ് 149, 234.515 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം 234 റണ്‍സിന് ഓള്‍ ഔട്ടായി. നാലിന് 158 എന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ഷാന്‍റോയും ഷാക്കിബും ചേര്‍ന്ന് നാലാം ദിനം തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയെങ്കിലും അശ്വിനും ജഡേജയും പന്തെടുത്തതോടെ ബംഗ്ലാദേശ് മുട്ടുമടക്കി. 82 റണ്‍സെടുത്ത ക്യാപ്റ്റൻ നജ്മുള്‍ ഹൗസൈന്‍ ഷാന്‍റോ മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു.