സ്കൂൾ ഓഫ് ആർട്ടിസ്റ്റിക് ഹോമിയോപ്പതി ഫോർ യങ്സ്റ്റർസ് ആൻഡ് അഡൽറ്റ്സ് *(സഹ്യ)* യുടെ 7 ആമത് മികച്ച വനിതാ ഡോക്ടർ അവാർഡിന് *ഡോ. സൗമ്യ കൃഷ്ണൻ*(സാന്ത്വന ഹോമിയോപതി, ആറ്റിങ്ങൽ)നും, ഏഴാമത് മികച്ച ജൂനിയർ ഡോക്ടർ പുരസ്‌കാരത്തിനു *ഡോ:അഖിൽ ശാന്ത ഷാജിയും*(മെഡ്‌വിൻ ഹോമിയോപതി ഇൻഫർട്ടിലിറ്റി സെന്റർ, തിരുവനന്തപുരം) അർഹരായി. തൈറോയ്ഡ് രോഗ ചികിത്സയിലെ പ്രാവീണ്യവും അക്കാദമിക് രംഗത്തെ അധ്യാപന മികവും കണക്കിലെടുത്താണ് ഡോ:സൗമ്യക്കു പുരസ്‌കാരം നൽകുന്നത്. വന്ധ്യത/പി സി ഓ ഡി ചികിത്സയിലെ മികവും, കേരളത്തിലും പുറത്തുമായി നടത്തിയ തുടർ വിദ്യാഭ്യാസ പദ്ധതികളിൽ അവതരിപ്പിച്ച ശ്രദ്ധേയമായ പ്രബന്ധങ്ങളുമാണ് ഡോ: അഖിലിനെ അവാർഡിനർഹനാക്കിയത്. 2024 ഒക്ടോബർ 27 നു ചെറുതുരുത്തി റിവർ റിട്രീറ്റ് ആയുർവേദിക് ഹെറിറ്റേജിൽ നടക്കുന്ന സഹ്യയുടെ 17 ആം വാർഷിക സമ്മേളനത്തിൽ 30000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരങ്ങൾ സമർപ്പിക്കും.