ഗ്ലാസ് കട്ടർ ഉപയോഗിച്ച് മോഷണം; തൃശൂരിൽ വൻ എ ടി എം കവർച്ച

തൃശൂരിൽ വൻ എ ടി എം കവർച്ച. ഷോർണൂർ റോഡ്, കോലഴി, മാപ്രാണം എന്നിവിടങ്ങളിലാണ് കവർച്ചുണ്ടായത്. കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിലെ പണം കവരുകയായിരുന്നു. 60 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.