തിരുവനന്തപുരത്ത് രണ്ട് വഴിയാത്രക്കാർക്ക് കുത്തേറ്റു. കുത്തേറ്റ ഒരാളുടെ നില ഗുരുതരം. പവർഹൗസ് റോഡിലും ശ്രീകണ്ഠേശ്വരത്തുമാണ് ആക്രമണം നടന്നത്. ഒരാൾ തന്നെ ആവാം ആക്രമണം നടത്തിയതെന്ന് ഫോർട്ട് പൊലീസ് നിഗമനം. അക്രമി മാനസികരോഗി ആകാമെന്നും പൊലീസ് പറഞ്ഞു. ആക്രമിക്കായി തിരച്ചിൽ ആരംഭിച്ചു.