.പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി.കാട്ടുപുതുശ്ശേരി സ്വദേശി മുജീബ് (44) നെയാണ് പള്ളിക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇയാൾ പോക്സോ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി നടക്കുകയായിരുന്നു.ഇന്നലെ രാത്രി 7 മണിയോടെ ബൈക്കിൽ വീട്ടിലേക്ക് വന്ന ഓയൂർ സ്വദേശി ഷിഹാബ് എന്നു വിളിക്കുന്ന ഷിബുവിനെ മുജീബ് വഴിയിൽ തടഞ്ഞ് കുത്തുകയായിരുന്നു കുത്തേറ്റ് കിടന്ന ഷിഹാബിനെ നാടുകാർ ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.കുത്തിയ ശേഷം ഒളിവിൽ പോയ മുജീബ് ഒരു പൊന്തകാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.അവിടെനിന്നാണ് പുലർച്ചയോടെ പോലീസ് പിടികൂടിയത്..പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷമേ കൊലപാതക കാരണം വ്യക്തമാകു