റെക്കോർഡ് നമ്പർ വിവാഹങ്ങൾക്ക് ഒരുങ്ങുകയാണ് ഗുരുവായൂർ അമ്പലനട. സെപ്തംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോഡ് കല്യാണങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്.. ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങളാണ്. 227 എന്ന ഇതുവരെയുള്ള റെക്കോഡിനെയാണ് ഇത് മറികടക്കുക. അതേസമയം സെപ്തംബർ 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാൽ വിവാഹങ്ങളുടെ എണ്ണം ഇനിയും കൂടിയേക്കുമെന്നാണ് കരുതുന്നത്.
മലയാള മാസം ചിങ്ങം 23 ഞായറാഴ്ചയാണ് റെക്കോർഡ് ബുക്കിംഗ്. ഓണത്തിന് മുൻപുള്ള ഞായറാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. ക്ഷേത്രത്തിനു മുന്നിലുള്ള നാല് കല്യാണ മണ്ഡപങ്ങളിലാണ് വിവാഹങ്ങൾ നടക്കുക. തിരക്കുള്ള സാഹചര്യത്തിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക മണ്ഡപവും ക്ഷേത്രത്തിലുണ്ട്.