വെഞ്ഞാറമൂട്ടിൽ മോഷ്ടാവിനെ പിടി കൂടി.ആര്യനാട് മൊബൈൽ ഷോപ്പിൽ ദയനീയത പറഞ്ഞ ജോലി നേടിയ കാസർഗോഡ് സ്വദേശിയായ റാഷിദ് (20) കടക്കാർക്ക് മുട്ടൻപണി കൊടുത്തു. ജോലി അന്വേഷിച്ചു എത്തിയ റാഷിദിൻ്റെ സംസാരത്തിൽ വീണുപോയ മൊബൈൽ ഷോപ്പുടമ താമസസൗകര്യം സ്വന്തം വീട്ടിലും, ഭക്ഷണം എല്ലാം നൽകി..മാസ്സം ആകർഷകമായ ശമ്പളവും നൽകാമെന്ന് പറഞ്ഞു ജോലി നൽകി . വലിയ കാലതാമസം ഇല്ലാതെ ഉടമയുടെ വീട്ടിലെ ബൈക്കുമായി യുവാവ് കടന്നു. എന്നാൽ വെഞ്ഞാറമൂട് കീഴായിക്കൊണം പ്രെട്രോൽ പമ്പിൽ ഇന്ധനം തീർന്ന് നിൽക്കുന്ന സമയം ഇന്ന് വാഹനത്തിൻ്റെ നെറ്റ് സംവിധാനം വഴി പിൻതുടർന്ന് വന്ന ഉടമയും സംഘവും യുവാവിനെ പിടി കൂടുകയായിരുന്നു . തുടർന്ന് വെഞ്ഞാറമൂട് പോലീസിന് കൈമാറി .നിലവിൽ കാസർഗോഡ് രണ്ട് മൊബൈൽ മോഷണം, ഒരു ഇലക്ടിക്ക് ബൈക്ക് മോഷണവും റാഷിദിൻ്റെ പേരിൽ ഉള്ളതായി പറയപ്പെടുന്നു.