ടിക്കറ്റ് വരുമാനവും യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്ത് ആണ് ഈ പ്രൊമോഷൻ തീരുമാനം. പുതിയതായി ഒരു ട്രെയിനിനും സ്റ്റോപ് അനുവദിക്കാതെയാണ് വർക്കല ഈ നേട്ടം കൈവരിച്ചത്.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്റ്റേഷൻ സൗകര്യങ്ങൾ വികസിക്കുന്ന വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും കൂടുതൽ ദീർഘദൂര ട്രെയിൻ സർവീസുകൾ ആലപ്പുഴ/കോട്ടയം വഴിയും ചെങ്കോട്ട പാത വഴിയും അത്യാവശ്യമാണ്. അതിനാൽ തന്നെ കൂടുതൽ പ്ലാറ്റ്ഫോമുകളും സൗകര്യങ്ങളും ഒരുങ്ങണം. ഭാവിയിൽ എറണാകുളത്ത് അവസാനിക്കുന്ന ട്രെയിനുകൾ വർക്കലയിലേക്ക് നീട്ടുകയും ചെയ്യാം. ഇതോടെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകൾക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ ലഭിക്കുകയും ചെയ്യും. കൂടാതെ മലബാറിൽ നിന്നും തലസ്ഥാനത്തേയ്ക്ക് കൂടുതൽ മെച്ചപ്പെട്ട യാത്ര സൗകര്യം ഒരുങ്ങുകയും ചെയ്യും.