കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് സ്ഥലം വാങ്ങുന്നതിന് 2 രണ്ടുകോടി 11 ലക്ഷം രൂപ അനുവദിച്ചതായി ഒ.എസ്. അംബിക . എം.എൽ. എ വാർത്താക്കുറിപ്പിൽ അറിയിച്ചു
വിഴിഞ്ഞം -നാവായിക്കുളം ഔട്ടർ റിംഗ് റോഡിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ ആശുപത്രി പ്രവർത്തിക്കുന്ന സ്ഥലം അക്വയർ ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബദൽ ക്രമീകരണം ഏർപ്പെടുത്തുന്നതിന് മുന്നോടിയായാണ് തുക അനുവദിച്ചത് .
സംസ്ഥാന സർക്കാരിൻറെ ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ അനുവദിച്ച് പുതിയ മന്ദിരം നിർമ്മിക്കുന്നതിന് ആവശ്യമായ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. ഈ പ്രവർത്തി ആരംഭിക്കുന്നതിന് സ്ഥലം അക്വയർ ചെയ്യും എന്നത് തടസ്സമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമീപത്ത് ആശുപത്രി നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം വിലയ്ക്കു വാങ്ങി അവിടെ മന്ദിരം നിർമ്മിക്കുക എന്ന ആശയം മുന്നോട്ട് വന്നത്.
ഇതിന് സർക്കാരിൻറെ അനുവാദം ലഭ്യമാക്കി രണ്ടുകോടി 11 ലക്ഷം രൂപ വില നിർണ്ണയിച്ച് സ്ഥലം വാങ്ങുന്നതിന് ആവശ്യമായ തുക അനുവദിച്ചത്. ഉചിതമായ തുടർ നടപടികൾ സമയബന്ധിതമായി സ്വീകരിച്ച് സ്ഥലം കമ്മ്യൂണിറ്റി ഹെൽത്ത് സെൻറിനായി വാങ്ങുകയും വാങ്ങുന്ന സ്ഥലത്ത് നിലവിൽ അനുവദിക്കപ്പെട്ട അഞ്ചു കോടി രൂപയുടെ കെട്ടിടം അടിയന്തരമായി നിർമാണം ആരംഭിക്കുകയും ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ഒ.എസ്. അംബിക എം.എൽ. എ വാർത്താക്കുറുപ്പിൽ അറിയിച്ചു