ഇന്ന് ചിങ്ങമാസത്തിലെ തിരുവോണം. ഉത്രാടപ്പാച്ചിലിന് പിന്നാലെ ഏവരും ഒരുമിച്ച് ഓണവിഭവങ്ങളും സദ്യകളും പായസവും ഒരുക്കാനുള്ള തത്രപാടിലാകും. തിരുവോണ തലേന്ന് വസ്ത്രവ്യാപാര ശാലകളും പലചരക്ക് കടകളും അങ്ങനങ്ങനെയെല്ലായിടങ്ങളിലും തിങ്ങിനിറഞ്ഞ തിരക്കില്‍ നിന്ന് ഇന്ന് നാടും നാട്ടുകാരും ഓണാഘോഷത്തിന്റെ സന്തോഷനിമിഷങ്ങളിലേക്ക് കടക്കുകയാണ്. പത്തുദിവസത്തെ കാത്തിരിപ്പിനൊടുവില്‍ കേരളനാടുവാണ മഹാബലി രാജാവ് ഓരോ മലയാളിയെയും കാണാനെത്തുന്നുവെന്ന് വിശ്വസിക്കുന്ന ദിനത്തില്‍ ഏവര്‍ക്കും മീഡിയ 16 നേരുന്നു ഹൃദയം നിറഞ്ഞ ഓണാശംസകള്‍…