ദാറുൽ ഇർഷാദ് 11-ാം വാർഷികവും മദ്ഹുറസൂൽ പ്രഭാഷണവും നാളെ. നൗഷാദ് ബാഖവി മുഖ്യ പ്രഭാഷകൻ

ആലംകോട് : ദാറുൽ ഇർഷാദ് ഇസ് ലാമിക് അക്കാഡമിയുടെ 11-ാം വാർഷികവും ഈ വർഷത്തെ നബിദിനാഘോഷ സമാപനവും നാളെ ബുധനാഴ്ച ദാറുൽ ഇർഷാദ് കാമ്പസ്സിൽ നടക്കും. നാളെ രാവിലെ 7 ന് ജനറൽ സെക്രട്ടറി ഹാഫിള് ഷാഹിദ് മന്നാനി പതാക ഉയർത്തും. സമ്മേളനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം ഷെമീർ ദാരിമി ,കൊല്ലം നടത്തും. ബിലാൽ ബാഖവി കുമ്മനം അധ്യക്ഷനായിരിക്കും. തുടർന്ന് വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങൾ നടക്കും. 9 മണി മുതൽ പൊതുജനങ്ങൾക്കായി ആറ്റിങ്ങൽ അഹല്യ, കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടക്കും. മണമ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് എ. നഹാസ് ഉദ്ഘാടനം ചെയ്യും. വൈകു. 6 മണിക്ക് കലാ സാഹിത്യ മത്സര വിജയികൾക്ക് സമ്മാനദാനനിർവ്വണം അൽ മുഖ്തദിർ ഗ്രൂപ്പ് ഗ്ലോബൽ മാനേജർ ഗുൽസാർ അഹമ്മദ് നിർവ്വഹിക്കും. 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ കാട്ടാമ്പള്ളി മുഹമ്മദ് ബാഖവി അധ്യക്ഷനായിരിക്കും. തൊളിക്കോട് സിദ്ദീഖ് മന്നാനി സ്വാഗതവും കുറ്റിച്ചൽ റഊഫ് മന്നാനി കൃതജ്ഞതയും പറയും. അസ്സയ്യിദ് സൈനുദ്ദീൻ ബാ അലവി തങ്ങൾ,പരപ്പനങ്ങാടി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ മതപണ്ഡിതനും വാഗ്മിയുമായ നൗഷാദ് ബാഖവി, ചിറയിൻകീഴ് മദ്ഹുറസൂൽ പ്രഭാഷണവും ദുആയും നിർവ്വഹിക്കും. അൽ ഉസ്താദ് അബൂസഈദ് ബാഖവി, പാലാംകോണം അബ്ദുൽ ഹക്കീം മുസ് ലിയാർ, വഞ്ചിയൂർ റിയാസ് ബാഖവി, എം.ഐ.ഫസിലുദ്ദീൻ, ഹാഫിള് ഷഹീദ് മൗലവി, H.ഷിഹാബുദീൻ തൊപ്പിച്ചന്ത, ആലംകോട് ഹസൻ, ഷൗക്കത്തലി, S .അഹമ്മദ്, അക്ബർ ഷാ, ഷാജഹാൻ, അമീർ തൊട്ടിക്കല്ല്
ഹാഫിള് നജീബ് നജ്മി, ഹാഫിള് നൗഷാദ് ബാഖവി കടയ്ക്കൽ, കുമ്മനം അഹ് മദ് കബീർ റഷാദി, ഞാറയിൽക്കോണം ഷാജഹാൻ മന്നാനി, AKS സുലൈമാൻ, AR ഷാജു, ഷാൻ തൊട്ടിക്കല്ല്, നിജാസ് പന്തുകുളം, വഹാബ്, ജഹാൻ സാഹിബ് തുടങ്ങിയവർ സംബന്ധിക്കും. ദുആ ക്ക് ശേഷം തബർറുക്ക് വിതരണം നടക്കും.