യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. തോന്നയ്ക്കൽ എ.ജെ. കോളജിന് സമീപം അതുല്യഭവനിൽ ഷിബുവിനാണ് വെട്ടേറ്റത്.വിവിധ കേസുകളിൽ പ്രതികളായ തോന്നയ്ക്കൽ വിഷ്ണുമംഗലം ക്ഷേത്രത്തിന് സമീപം അറഫ മൻസിലിൽ അൽസാജ് (31), തോന്നയ്ക്കൽ ഷാനിഫ മൻസിലിൽ ഷാനവാസ് (29), കോരാണി കെ.കെ ഭവനിൽ കുട്ടൻ എന്ന സനൽകുമാർ (48) എന്നിവരെയാണ് മംഗലപുരം പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന പ്രതികൾ അപകടകരമായി കാർ ഓടിച്ച് റോഡരികിൽ കൂടി പോകുകയായിരുന്ന വിദ്യാർഥികളെയും മറ്റും ഇടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട ഷിബു പ്രതികളോട് സംസാരിക്കുന്നതിനിടയിൽ പ്രതികൾ ഷിബുവിനെ മർദിച്ചശേഷം തോളിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.