സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 280 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,560 രൂപ എന്ന നിലയിലേക്ക് കുതിച്ചുയര്‍ന്നു. ഗ്രാമിന് 35 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,695 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്.പലിശ കുറയ്ക്കാന്‍ സമയമായെന്ന യു എസ് ഫെഡ് ചെയര്‍മാന്റെ പ്രസ്താവന വന്നതോടെ രാജ്യാന്തര സ്വര്‍ണവില കൂടി. ഇതേത്തുടര്‍ന്നാണ് ഇന്ത്യയിലും സ്വര്‍ണവില കൂടിയത്. ഉത്സവ-വിവാഹ സീസണുകളില്‍ സ്വര്‍ണവില കൂടുന്നത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായേക്കും.