തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. തിരുവള്ളൂര്‍ ജില്ലയിലെ രാമഞ്ചേരിയില്‍വച്ച് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറും മറ്റൊരു ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.വിനോദയാത്രയ്ക്കു ശേഷം ആന്ധ്രപ്രദേശില്‍നിന്നും മടങ്ങുന്നതിനിടെയാണു വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്. ചെന്നൈ എസ്ആര്‍എം കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.