കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പെൺകുട്ടി മാതാപിതാക്കളുടെ കൂടെ പോകാൻ താൽപര്യമില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. അമ്മ കുറേ ജോലികൾ ചെയ്യിപ്പിക്കുമെന്നും അടിക്കുമെന്നും കുട്ടി കമ്മീഷന് മുന്നിൽ വിശിദീകരിച്ചുവെന്ന് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗം. മൂത്ത കുട്ടിയല്ലേ എന്ന് വച്ച് അമ്മ കുട്ടിയെ കൂടുതൽ വഴക്ക് പറയാറുണ്ടായിരുന്നു. പത്ത് ദിവസത്തെ കൗൺസിലിങ്ങിനു ശേഷം മാതാപിതാക്കളുടെ കൂടെ വിടണോ എന്ന് തീരുമാനിക്കുമെന്നും കുട്ടിയുടെ പൂർണ്ണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.കേരളത്തിൽ തന്നെ നിൽക്കാനാണ് ഇഷ്ട്ടമെന്നും ഇവിടെ തന്നെ പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുട്ടി പറഞ്ഞു. കുട്ടിയെ മെഡിക്കൽ എടുത്തതിനുശേഷം തിരികെ സിഡബ്ല്യുസിയിൽ എത്തിക്കും. തൽക്കാലം മാതാപിതാക്കൾക്കൊപ്പം കുട്ടിയെ അയക്കുന്നില്ല എന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. വേണമെങ്കിൽ കുട്ടിയുടെ സഹോദരങ്ങളെ കൂടി നിർത്താമെന്ന് സിഡബ്ല്യൂസി അറിയിച്ചു. കുട്ടിയുടെ തീരുമാനത്തോടെ അമ്മയും പൂർണ്ണസമ്മതം നൽകിയിട്ടുണ്ട്.അതേസമയം, അമ്മയുടെ ബാഗിൽ നിന്നും പൈസ എടുത്താണ് ഇറങ്ങിയത്, കഴക്കൂട്ടത്തു നിന്ന് ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനിൽ എത്തി , അസമിലേക്ക് പോകണമെന്ന ചിന്തയിൽ ആദ്യം ട്രെയിൻ കേറി.. പിന്നീട് ആരോടും വഴി ചോദിക്കാതെയാണ് യാത്ര തുടങ്ങിയത്, കന്യാകുമാരിയിൽ എത്തിയപ്പോൾ അടുത്ത ട്രെയിനിൽ കയറി യാത്ര ചെയ്യുകയായിരുന്നു . ട്രെയിനിൽ ഉണ്ടായിരുന്ന സ്ത്രീ തനിക്ക് ബിരിയാണി വാങ്ങി തന്നത് … അതിനുശേഷം ഉറങ്ങുമ്പോഴാണ് തന്നെ കണ്ടെത്തിയതെന്നും കുട്ടി പറയുന്നു.കുട്ടിയെ കാണാതായി 36 മണിക്കൂറുകൾക്ക് ശേഷമാണ് കണ്ടെത്തിയത്. ട്വന്റിഫോർ ന്യൂസിന്റെ നിർണായക ഇടപെടലാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. ട്വന്റിഫോർ റിപ്പോർട്ടർ അലക്സ് റാം മുഹമ്മദ് വിളിച്ച് പറഞ്ഞതനുസരിച്ചാണ് ട്രെയിനിൽ തിരച്ചിൽ നടത്തിയതെന്ന് മലയാളി സമാജത്തിന്റെ സെക്രട്ടറി ഹരിദാസ് പറഞ്ഞു. അൺ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് കുട്ടി കണ്ടെത്തിയതെന്ന് ഹരിദാസ് ട്വന്റിഫോറിനോട് പറഞ്ഞു. വിശാഖപട്ടണത്തെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കിട്ടിയത്.താംബരം എക്സ്പ്രസിലായിരുന്നു കുട്ടിയുടെ യാത്ര.സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചതിന് തൊട്ടു പിന്നാലെയാണ് പെൺകുട്ടി വീട് വിട്ട് ഇറങ്ങുന്നത്.