കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഷിരൂരിൽ മണ്ണിടിച്ചിൽ നടന്നതിന് 6 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആരുടെ മൃതദേഹം ആണെന്നത് വ്യക്തമല്ല. ഒരു പുരുഷന്റെ മൃതദേഹമാണ് ജീർണിച്ച നിലയിൽ കണ്ടെത്തിയത്. ഷിരൂരിലെ മണ്ണടിച്ചിൽ കാണാതായ മലയാളി ഡ്രൈവർ അർജുനയുള്ള തിരച്ചിൽ തുടരവേ മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയാണ് മൃതദേഹം കണ്ടെത്തിയത്.കടലിൽ ഒഴുകി നടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും.