ഓർക്കുക, നമ്മളെയെല്ലാം കാത്തിരിക്കുന്ന ഒരു കുടുംബം നമുക്കുണ്ട്. അവരെ ഓർത്തുകൊണ്ട് നമുക്ക് ആത്മസംയമനത്തോടെ, ഗതാഗതനിയമങ്ങൾ പാലിച്ചുകൊണ്ടുമാത്രം വാഹനം ഓടിക്കാം.
ഗതാഗത നിയമലംഘനങ്ങൾ കാണുകയാണെങ്കിൽ അക്കാര്യം പോലീസിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നിങ്ങൾക്കും അവസരമുണ്ട്. അത്തരം വിവരങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ 9747001099 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ ചേർക്കാൻ മറക്കില്ലല്ലോ.
#keralapolice