AB - finance എന്ന പേരിൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നടത്തിവന്ന ഓഫീസിൻറെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ തിരുവനന്തപുരം കാട്ടാക്കട കുറിയക്കോട് പെരുങ്കുളം സ്നേഹാലയത്തിൽ 48 വയസ്സുള്ള അലക്സാണ്ടർ പാലസ് ആണ് അറസ്റ്റിലായത് ലോൺ തരപ്പെടുത്തി കൊടുക്കൽ, ജോലി വാഗ്ദാനം ചെയ്യൽ എന്നി വാഗ്ദാനങ്ങൾ നൽകി 100 - കണക്കിന് വ്യക്തികളിൽ നിന്നും വൻ തുകകൾ കൈക്കലാക്കി മുങ്ങുകയാണ് പതിവ്.കൂടാതെ നിർവധി നിരവധി വിവാഹങ്ങൾ നടത്തി വിവാഹതട്ടിപ്പ് നടത്തിയതായും പരാതി ഉയരുന്നു.
ഇത്തരത്തിൽ ഇക്കഴിഞ്ഞ ദിവസം (11-8-2024)ആറ്റിങ്ങൽ മുദായ്ക്കൽ, പൂവണത്തും മൂട് ജംഗ്ഷനിലെ സ്ഥാപനത്തിൽ നടത്തിവന്ന തട്ടിപ്പ് വിവരം ജനപ്രതിനിധികളായ പൂവണത്തും മൂട്ബിജു, പൂവണത്തുമൂട് മണികണ്ഠൻ എന്നിവർ ആറ്റിങ്ങൽ പോലീസിൽ വിവരം അറിയിക്കുകയും, SHO യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥാപന ഉടമ അലക്സാണ്ടർ ബാലയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.