പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനാണ് തീരുമാനം. പ്രസ്തുത സ്പെഷ്യല്‍ ടീമിന്ന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.
ജി. സ്പര്‍ജന്‍കുമാര്‍ ഐജിപി, എസ്. അജീത ബീഗം ഡിഐജി, മെറിന് ജോസഫ് എസ്.പി ക്രൈംബ്രാഞ്ച് എച്ച്ക്യു, ജി. പൂങ്കുഴലി-എഐജി, കോസ്റ്റല്‍ പൊലീസ്, ഐശ്വര്യ ഡോങ്ക്റെ – അസി. ഡയറക്ടര്‍ കേരള പൊലീസ് അക്കാദമി, അജിത്ത്.വി-എഐജി, ലോ ആന്റ് ഓര്‍ഡര്‍, എസ് മധുസൂദനന് – എസ്.പി ക്രൈംബ്രാഞ്ച് എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്.