പത്തനംതിട്ട മല്ലപ്പള്ളിയിൽ തട്ടുകടയിൽ നിന്നും വാങ്ങിയ ഉള്ളി വടയിൽ സിഗരറ്റ് കുറ്റി കണ്ടതായി പരാതി. കൊറ്റംകുടി സ്വദേശി ജീവൻ പി മാത്യു വാങ്ങിയ ഉള്ളിവടയിലാണ് സിഗരറ്റ് കുറ്റി കണ്ടെത്തിയത്. ഇരുപത്തിയെട്ടാം തീയതി വൈകുന്നേരം 4 മണിക്ക് മല്ലപ്പള്ളി ഐഎച്ച്ആർഡി സ്കൂളിന് സമീപത്തുള്ള തട്ടുകടയിൽ നിന്നും പാഴ്സലായി വാങ്ങിയ ഉള്ളിവടയിൽ നിന്നുമാണ് സിഗരറ്റ് കുറ്റി കിട്ടിയത്. ജീവൻ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിനും പൊലീസിനും പരാതി നൽകി.