ഓവർസീയറുടെകാര്യാലയം പൂർണമായും കത്തി നശിച്ചു.
പുലർച്ചെ നാലുമണിയോടെയാണ് വേറ്റിനാട് പ്രവർത്തിക്കുന്ന ഓഫീസിൽ തീയും പുകയും ഉയരുന്നത് സമീപത്ത് റബ്ബർ വെട്ടുന്നതിനായി എത്തിയവരുടെ ശ്രദ്ധയിൽ പെട്ടത് '
തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും അഗ്നി രക്ഷാസേന സ്ഥലത്തെത്തി.ഓഫീസ് റൂമിൽ ഉണ്ടായിരുന്ന ഫയലുകൾ ഉൾപ്പെടെയുള്ളവ പൂർണമായും കത്തി നശിച്ചു.ചുവരുകൾ വിണ്ട് കീറി നിലം പൊത്താറായ നിലയിലാണ് ''ഷോട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം..ഈ കെട്ടിടത്തിനോട് ചേർന്നുള്ള പ്രധാന ഓഫീസ് കെട്ടിടത്തിലേക്കും ആശുപത്രിയകെട്ടിടത്തിലേക്ക് ക്കും തീ പടരാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കുന്നതിന് കാരണമായി