ആറ്റിങ്ങൽ: മൂന്നുമുക്കിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കോരാണി പതിനെട്ടാംമൈൽ ജയാ നിവാസിൽ ചന്ദ്രശേഖറിൻ്റെ മകൻ അതുൽ ശങ്കർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. അതുൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അതുലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻഫോസിസിലെ ജീവനക്കാരനായിരുന്നു.