മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുങ്ങി കിടന്ന നാല് പേരെ രക്ഷിച്ചു. പടവെട്ടിക്കുന്നിലാണ് ഉരുൾപൊട്ടലിൽ കുടുങ്ങിയ നാല് പേരെ ജീവനോടെ രക്ഷിച്ചത്. രണ്ട് പുരുഷൻമാരെയും രണ്ട് സ്ത്രീകളെയുമാണ് രക്ഷപെടുത്തിയത്. ഇവരെ എയർലിഫ്റ്റ് ചെയ്യും. ജോൺ, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
നാല് പേരെയും ബേസ് ക്യാമ്പിലേക്ക് മാറ്റും. നാലിൽ ഒരു സ്ത്രീയുടെ കാലിന് പരിക്കുണ്ട്. ഉരുൾപൊട്ടലിൽപെടാതെ ഓടി രക്ഷപെടുന്നതിനിടെയാണ് കുടുങ്ങിയത്. മുണ്ടക്കൈയിൽ നിന്ന് ഒരു കിലോ മീറ്റർ മാറിയാണ് പടവെട്ടിക്കുന്നിലുള്ള ജോണിന്റെ വീട്.