കൊല്ലം സിറ്റി പോലീസ് പരിധിയിലെ പോലീസ് സ്റ്റേഷനുകളുടെ സേവനം മെച്ചപ്പെടുത്താൻ ഇനി മുതൽ പൊതുജനങ്ങൾക്കും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ അവസരം ഒരുങ്ങുന്നു. ഏതെങ്കിലും ആവശ്യവുമായി പോലീസ് സ്റ്റേഷൻ സദർശിക്കുന്ന അവസരത്തിൽ സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന സേവനത്തിൽ നിങ്ങൾ അതൃപ്തനാണെങ്കിലോ സേവനം മെച്ചപ്പെടുത്താൻ അഭിപ്രായങ്ങൾ നിർദ്ദേശിക്കുവാനോ ഉണ്ടെങ്കിൽ സ്റ്റേഷന് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ലഭിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്തി സബ്‌മിറ്റ് ചെയ്യുക. നിങ്ങളുടെ പേര് വെളിപ്പെടുത്താതെ മൊബൈൽ നമ്പർ മാത്രം നൽകിയും നിർദ്ദേശങ്ങൾ അറിയിക്കാവുന്നതാണ്. അത്തരത്തിൽ ലഭിക്കുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്. മെച്ചപ്പെട്ട സേവനം പൊതുജനങ്ങൾക്ക് ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടയാണ് ഈ പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നത്.