കഴിഞ്ഞ ശനിയാഴ്ച പവന് 280 രൂപ വർധിച്ചിരുന്നു. ഈ മാസം സംസ്ഥാനത്ത് നിരവധി വിവാഹങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ജ്വല്ലറികളിൽ തിരക്ക് അനുഭവപ്പെടുന്നുമുണ്ട്. സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസമാണെങ്കിലും ഇടവേളകളിൽ നേരിയ വർദ്ധനവ് ഉണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5555 രൂപയാണ്. വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.