സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയും നിഷേധിക്കപ്പെട്ട അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് വേണ്ടി പോരാടിയ മഹാത്മാവാണ് അയ്യങ്കാളി. ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്ത അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട വില്ലുവണ്ടി യാത്രയും കല്ലുമാല സമരവുമെല്ലാം ചരിത്രത്തിന്റെ ഭാഗം. ആധുനിക കേരളത്തിന് അടിത്തറ പാകപ്പെട്ടത് അയ്യങ്കാളി ഉള്‍പ്പെടെ നടത്തിയ സംഘടിത പോരാട്ടങ്ങളുടെ ഫലമായാണ്. ഏവര്‍ക്കും അയ്യങ്കാളി ജയന്തി ആശംസകള്‍.
Media 16news