ചൊവ്വ, ബുധൻ ദിവസങ്ങളിലായി 960 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇതോടെ സ്വർണവില 51000 ത്തിന് താഴെയെത്തി. വിവാഹ വിപണിക്ക് വളരെ ആശ്വാസമാണ് ഈ വില ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്.
വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ മാറ്റമില്ല, ഗ്രാമിന് 6,350 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,255 രൂപയാണ്. വെള്ളിയുടെ കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 86 രൂപയായി