കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എട്ടാം വാർഡ് മെമ്പർ ശ്രീമതി. ഇന്ദിരാ സുദർശനൻ തിരഞ്ഞെടുക്കപ്പെട്ടു.
പന്ത്രണ്ടാം വാർഡ് മെമ്പർ സിപിഎമ്മിലെ ബേബി ഗിരിജയും കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇന്ദിര സുദർശനനും മത്സരിച്ചു രണ്ടുപേർക്കും തുല്യ വോട്ടുകൾ നേടി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ഇന്ദിരാ സുദർശനൻ വിജയിച്ചു