റിയാദ് അഞ്ചു വർഷത്തിനു ശേഷം നാട്ടിലേക്കു മടങ്ങുകയാണ്... ഒരു രാത്രി പുലർന്നാൽ വൈകിട്ടത്തെ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാമെന്ന സന്തോഷത്തിൽ ഉറങ്ങാൻ കിടന്ന പ്രവാസി മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം അന്തരിച്ചു. റിയാദ് എക്സിറ്റ് 13 ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരൂർ, കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ് (42) ആണ് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ താമസസ്‌ഥലത്ത് മരണമടഞ്ഞ നിലയിൽ കണ്ടെത്തിയത്.