ഇനി എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഓള്‍ പാസ് ഇല്ല; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം

എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍പാസ് ഇല്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കും നിര്‍ബന്ധമാക്കും. 2026-2027 വര്‍ഷത്തില്‍ മിനിമം മാര്‍ക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിന്റെ തീരുമാനം.സംസ്ഥാന സര്‍ക്കാര്‍ എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു. ഈ കോണ്‍ക്ലേവിലുയര്‍ന്ന നിര്‍ദേശമാണ് മന്ത്രിസഭ യോഗം അംഗീകരിച്ചിരിക്കുന്നത്.