ബിജുവും അമ്മയും മകൻ ഋത്വിക്കും ഭാര്യയും മരുമകളും ഉൾപ്പടെ ഉള്ളവരാണ് ഈ ചാനലിന്റെ പുറകിലുള്ളത്. കേരളത്തിലെ ആദ്യ ഒരു മില്യൺ യുട്യൂബ് ചാനലും ഇവരുടേതാണ്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ അൻപത് മില്യൺ(5.35 കോടി സബ്സ്ക്രൈബേഴ്സ്) എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ഫാമിലി. ദില്ലിയിൽ വച്ച് നടന്ന ചടങ്ങിൽ യുട്യൂബിന്റെ അധികാരികൾ ആണ് ഏറ്റവും കൂടുതൽ വില മതിപ്പുള്ള രണ്ടാമത്തെ യുട്യൂബ് പ്ലേ ബട്ടൻ ഇവർക്ക് സമ്മാനിച്ചത്. ഇതിന്റെ സന്തോഷം ബിജു തന്റെ ചാനലിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഇന്ത്യയിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്ലേ ബട്ടൻ ലഭിക്കുന്നതെന്ന് ബിജു പറയുന്നു.
'ഇത് ഞങ്ങളുടെ മാത്രം വിജയമല്ല. നമ്മൾ എല്ലാവരുടെയും വിജയമാണ്. ഞങ്ങളുടെ കുഞ്ഞ് കുഞ്ഞ് വീഡിയോകൾക്ക് എല്ലാ പിന്തുണയും നൽകി നിങ്ങൾ കൂടെ നിന്നു. എല്ലാവർക്കും ഈ അവാർഡ് സമർപ്പിക്കുകയാണ്. എനിക്ക് ഇംഗ്ലീഷ് ഒന്നും അറിയില്ല. ഇത്രയും വലിയ ഉയരത്തിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല', എന്നും ബിജു പറയുന്നു. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി രംഗത്ത് എത്തുന്നത്. എത്ര വലിയ നേട്ടം കിട്ടിയാലും അഹംഭാവം ഇല്ലാത്ത ഫാമിലിയാണിതെന്നും അതാണ് ഈ വിജയത്തിന് പിന്നാലെന്നുമാണ് നിരവധി പേർ പറയുന്നത്.