സിപിഎം നേതാക്കളായ കെ വാരിജാക്ഷൻ്റെയും ഒ എസ് അംബിക എംഎൽഎയുടെയും മകൻ, വാഹനാപകടത്തിൽ അന്തരിച്ച വി വിനീതിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇന്ന് രാവിലെ അഞ്ചരമണിയോടെയാണ് ദേശീയപാതയിൽ പള്ളിപ്പുറത്തിന് സമീപം വെച്ച് വാഹന അപകടത്തിൽ വിനീത് അന്തരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിൽ കൊണ്ടുവരും.
*ദേശീയപാതയിൽ കോരാണി ജംഗ്ഷനിൽ വാറുവിളകം ക്ഷേത്രത്തിന് സമീപത്താണ് വീട്*
പ്രിയയാണ് വിനീതിന്റെ ഭാര്യ.
മകൾ അലീദ.