വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപ്പാറയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു.

വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപ്പാറയിൽ ബിജു - രഞ്ജു ദമ്പതികളുടെ മകൻ കാശിനാഥാണ് ( 7 ) മരിച്ചത്.
കെ.വി.എം സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്നു.

വെഞ്ഞാറമൂട് 
പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം എസ് . എ ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരണം സംഭവക്കുകയായിരുന്നു.

വെഞ്ഞാറമൂട് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയാണ് ബിജു.

സഹോദരി: കല്യാണി.