നടന്‍ മോഹന്‍ലാല്‍ വയനാട്ടിലെ ദുരന്തഭൂമിയിലെത്തി. ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പിലാണ് മോഹന്‍ലാല്‍ എത്തിയത്. മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ അദ്ദേഹം സന്ദര്‍ശിക്കും. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ് മോഹന്‍ലാല്‍. കോഴിക്കോട് നിന്ന് റോഡ് മാര്‍ഗമാണ് അദ്ദേഹം വയനാട്ടിലെത്തിയത്.ക്യാമ്പുകളില്‍ കഴിയുന്നവരെയും മോഹന്‍ലാല്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു. 2018ലെ പ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു.