എസ് എസ് എഫ് വർക്കല ഡിവിഷന്‍ സാഹിത്യോത്സവ്; ആലംകോട് ജേതാക്കൾ

വർക്കല: മുപ്പത്തി ഒന്നാമത് എസ് എസ് എഫ് വർക്കല ഡിവിഷന്‍ സാഹിത്യോത്സവിന് പ്രൗഢമായ പരിസമാപ്തി. ചിലക്കൂർ സി.എം.ജെ ആഡിറ്റോറിയത്തിൽ സയ്യിദ് മുഹമ്മദ് ജൗഹരിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച കലാ സാഹിത്യ മത്സരങ്ങളില്‍ 387 പോയിന്റുകള്‍ സ്വന്തമാക്കി ആലംകോട് സെക്ടര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 342 പോയിന്റുകളുമായി വർക്കല സെക്ടറും 291 പോയിന്റുകളുമായി നാവായിക്കുളം സെക്‌ടറും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടി മുഹമ്മദ് ആലംകോട്, അൽ അമീൻ വർക്കല എന്നിവർ കലാ പ്രതിഭ, സര്‍ഗ്ഗ പ്രതിഭ പട്ടങ്ങള്‍ കരസ്ഥമാക്കി.

സമാപന സെഷൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി ജാബിർ ഫാളിലി ഉദ്ഘാടനം ചെയ്തു. ജസീം ജൗഹരി അൽഅദനി, റാഷിദ് പാലച്ചിറ, അലിഫ് നാവായിക്കുളം, അബ്ദുല്ല ഫത്താഹി, നിസാമുദ്ദീൻ മുസ്‌ലിയാർ, സഈദ് ഹുമൈദി എന്നിവർ പ്രസംഗിച്ചു.