ആറ്റിങ്ങൽ : നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ജോലിക്കിടയിലാണ് സ്വർണ്ണത്തിലുള്ള കൈചെയിൻ കളഞ്ഞു കിട്ടിയത്.
ഇന്ന് വൈകിട്ട് 5 മണിയോടെ കിഴക്കേ നാലുമുക്കിൽ വിവി ക്ലിനിക്ക് റോഡിന് സമീപത്തെ സ്ഥാപനങ്ങളിൽ പരിശോധന നടക്കവെയാണ് നടപ്പാതയിൽ കിടന്നിരുന്ന സ്വർണ്ണം ശ്രദ്ധയിൽപ്പെട്ടത്.
ഉടനെ തന്നെ ഉദ്യോഗസ്ഥർ സ്വർണ്ണാഭരണം ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു, മുഹമ്മദ് റാഫി, രാഖി മോഹൻ, ദിവ്യ, ഡ്രൈവർ വിനോദ് തുടങ്ങിയവരുടെ സംഘമാണ് പരിശോധനക്ക് നേതൃത്വം വഹിച്ചത്.