വൈകുന്നേരം നാലുമണിക്ക് ശേഷമാണ് രക്ഷകര്‍ത്താക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞത്. കണിയാപുരം ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് തസ്മിത്. സംഭവം അറിഞ്ഞയുടന്‍ തന്നെ കഴക്കൂട്ടം പോലീസ് മറ്റു സ്റ്റേഷനുകളിലേയ്ക്ക് വിവരം കൈമാറി. സിസിടിവിയും മറ്റും പരിശോധിച്ച് തെരച്ചില്‍ ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. അസാമീസ് ഭാഷ മാത്രമേ ഈ കുട്ടിക്ക് അറിയുകയുള്ളൂ.