ജാക്കി ലഭിച്ചത് പ്രതീക്ഷ നല്‍കുന്നുവെന്നും ഇന്ന് നിര്‍ണായകമായ തിരച്ചിലാണ് നടക്കുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. കാലാവസ്ഥ അനുകൂലമാണ്. പുഴയില്‍ അടിയൊഴുക്ക് കുറഞ്ഞു. വിശാഖപട്ടണം നേവി സംഘത്തിന്റെ സഹായം ലഭ്യമാക്കണം. ജാക്കി കണ്ടെത്തിയ സ്ഥലത്ത് ലോറി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുമതിയില്ല
ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നയിടത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ് പൊലീസ്. പൊലീസ് ബാരിക്കേഡ് വെച്ച് മാധ്യമങ്ങളെ തടയുകയായിരുന്നു.
പുഴയിലിറങ്ങാന്‍ അനുമതി കാത്ത് മാല്‍പെ
മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഷിരൂരിലെത്തി. പുഴയിലിറങ്ങാന്‍ അനുമതി കാത്തിരിക്കുകയാണ് അദ്ദേഹം. അനുമതി നല്‍കുക കളക്ടറും എസ്പിയും എത്തിയ ശേഷം. അനുമതി ലഭിച്ചാല്‍ ഉടന്‍ ഇറങ്ങുമെന്ന് മാല്‍പെ പ്രതികരിച്ചു. വെള്ളത്തില്‍ ഡീസലിന്റെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരച്ചിലിന് മത്സ്യത്തൊഴിലാളികളും
അങ്കോളയില്‍ നിന്നുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ ഷിരൂരിലെത്തി. ആറ് പേരുടെ സംഘമാണ് എത്തിയത്