കൊട്ടാരക്കര ചന്തമുക്കില്‍ മുട്ടയുമായി വന്ന ലോറിയില്‍ നിന്ന് രാത്രിയില്‍ ജീവനക്കാര്‍ ഉറങ്ങിയ സമയത്ത് രണ്ട് ലക്ഷം രൂപയും ഇതേ രീതിയില്‍ ലോവര്‍ കരിക്കകത്ത് പൈനാപ്പിള്‍ ലോറിയില്‍ നിന്ന് ഒന്നര ലക്ഷം രൂപയും എഴുകോണില്‍ കന്നുകാലികളെ കൊണ്ടുവന്ന ലോറിയില്‍ നിന്നും 87000 രൂപയും മോഷണം പോയിരുന്നു. വാഹനങ്ങളില്‍ ജീവനക്കാര്‍ ഉറങ്ങുന്ന സമയത്താണ് മോഷണങ്ങളെല്ലാം നടന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.