സിനിമാ കലാ സംവിധായകൻ ഹരി വർക്കല അന്തരിച്ചു

തിരുവന്തപുരം: പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം മലയാള സിനിമയിലെ ജനപ്രിയ ചിത്രങ്ങളിൽ സഹസംവിധായകനായും കലാസംവിധായകനായും പ്രവർത്തിച്ചു. സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ന്യൂഡൽഹി, സൈന്യം, കൗരവർ, റൺ ബേബി റൺ , ധ്രുവം, ലേലം, പത്രം, നായർ സാബ്, ക്രസ്ത്യൻ ബ്രദേഴ്സ്, റൺവെ, നരൻ, നമ്പർ 20 മദ്രാസ് മെയിൽ, ട്വന്റി20 തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾ ഇന്ന് രാത്രി 9 നും 10 നും ഇടയിൽ വർക്കല മൈതാനം സരളാമന്ദിരത്തിൽ വെച്ചു നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.