കൃത്യം നടത്തിയ ശേഷം രക്ഷപെടാനുള്ള നീക്കങ്ങളെല്ലാം മുൻകൂട്ടി തയാറാക്കിയിരുന്നു. സംഭവത്തിനുശേഷം പ്രതി തിരുവനന്തപുരത്തുനിന്നും തിരികെ കൊല്ലത്തേക്കെത്തിയത് 1 മണിക്കൂർ 10 മിനിട്ടുകൊണ്ടാണ്. ഡ്രൈവിങ് പഠനം നടത്തുന്നതിന്റെ ‘എൽ’ ബോർഡ് കാറിൽ സ്ഥാപിച്ചിരുന്നു. കാർ വളരെ വേഗത്തിലാണ് പോയതെന്നതിന്റെ തെളിവുകളും പൊലീസിന് ക്യാമറകളിലൂടെ ലഭിച്ചു. തോക്ക് വാങ്ങിയതിന്റെ തെളിവുകളും, രേഖകളും പൊലീസിന് ലഭിച്ചു. തോക്ക് ഫൊറൻസിക് വിഭാഗത്തിന്റെ ബാലിസ്റ്റിക് പരിശോധനയ്ക്ക് പൊലീസ് അയച്ചു.അതേസമയം സുജീത്തിനെതിരെ ഡോക്ടർ നൽകിയ പീഡനക്കേസ് കൊല്ലം സിറ്റി പൊലീസിന് കൈമാറും. ഇരുവരും കൊല്ലത്ത് ജോലി ചെയ്യുമ്പോൾ മുതൽ ഇരുവരും സൗഹൃദത്തിലായിരുന്നു. അവിടെ വച്ചാണ് പീഡനം നടന്നതെന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തെളിവ് ശേഖരിക്കുന്നതിന് ഭാഗമായി ഇരുവരുടെയും ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. മെസ്സേജുകൾ ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. ജീത്തിനെ കാണാൻ ഡോക്ടർ മാലദ്വീപിൽ പോയതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ബലം പ്രയോഗിച്ചാണ് ലൈംഗിക പീഡനം നടത്തിയതെന്ന് ഡോക്ടർ നൽകിയ മൊഴിയിലാണ് പൊലീസ് കേസെടുത്തത്. സുജീത് തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിനാലാണ് ഷിനിയെ ഉപദ്രവിക്കാൻ തീരുമാനിച്ചതെന്നും ഡോക്റുടെ മൊഴിയിലുണ്ട്. സുജീത്തിനെ അറസ്റ്റ് ചെയ്ത് കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് പൊലീസിന്റെ നിലവിലെ തീരുമാനം.