കഴിഞ്ഞ നഗരസഭയുടെ കാലത്ത് ആറ്റിങ്ങൽ നഗരസഭ ഒന്നാം വാർഡിൽ ഒരു ഹെൽത്ത് സെന്റർ ആരംഭിക്കുവാൻ തീരുമാനിച്ചു. നഗരസഭയുടെ മറ്റെല്ലാ വാർഡുകളും അവകാശവാദം ഉന്നയിച്ചിരുന്നുഇതിനായി.
എല്ലാ കാര്യങ്ങളിലും വികസനം മന്ദിഭവിച്ചു കിടക്കുന്ന ആലംകോട് മേഖലയ്ക്ക് ഹെൽത്ത് സെന്റർ നൽകുവാൻ ധാരണയായതിന്റെ അടിസ്ഥാനത്തിൽ സ്ഥലം അന്വേഷണമായി.
പല വാതിലുകളും മുട്ടി. മൂന്നു സെന്റ് സ്ഥലം ഇതിനായി ആവശ്യമുണ്ട്. അന്നത്തെ ചെയർമാൻ എം പ്രദീപും ഒന്നാം വാർഡ് മെമ്പർ ഇമാമുദിനും പലരെയും സമീപിച്ചു.
അവസാനം എ കെ എം സമദ് വസ്തു നൽകാമെന്ന് സമ്മതിച്ചു. ഒന്നാം വാർഡിൽ അദ്ദേഹത്തിനുള്ള വസ്തുവിൽ നിന്നും ഹെൽത്ത് സെന്ററിന് ആവശ്യമായ 3 സെന്റ് സ്ഥലം നഗരസഭയ്ക്ക് എഴുതി നൽകി.
തുടർന്ന് കെട്ടിടം നിർമ്മാണത്തിന് ടെൻഡറായി. അടിസ്ഥാനവും കെട്ടി.
എന്നാൽ അന്നുമുതൽ ചില സാമൂഹ്യവിരുദ്ധ ശക്തികളും ക്ഷുദ്രജീവികളും വികസനവിരോധികളും പാരയും പരദൂഷണവും ആരംഭിച്ചു. തൽഫലമായി തുടർ പണികൾ നിലച്ചു.
കഴിഞ്ഞ അഞ്ചുവർഷമായി അടിസ്ഥാനവും കമ്പികളും നശിച്ചു കിടക്കുന്നു. കമ്പികളാകെ തുരുമ്പെടുത്തു കഴിഞ്ഞു.
ഇതിനിടെ നഗരസഭ ഭരണം മാറി. പുതിയ അധികാരികൾ ഭരണത്തിൽ എത്തി. അവർക്ക് മുൻ നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ താല്പര്യമില്ലാതായി. ഹെൽത്ത് സെന്ററിന്റെ തുടർ പണികൾ നിർത്തിയ സ്ഥിതിയിലായി .
ആലംകോട്ടെ വ്യാപാര പ്രമുഖനായിരുന്ന എ കെ എം അബ്ദുൽ ഖരീമിന്റെ നാമത്തിൽ ഹെൽത്ത് സെന്റർ സ്ഥാപിക്കാം എന്ന ഉറപ്പിനെ തുടർന്നാണ് മകൻ സമദ് മൂന്ന് സെന്റ് വസ്തു സംഭാവനയായി നൽകിയത്.
ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് കഴിഞ്ഞമാസം പണി വീണ്ടും ആരംഭിച്ചു. അടിസ്ഥാനത്തിനകത്ത് മണ്ണിട്ട് നിറച്ചു. കാത്തിരുന്ന ക്ഷുദ്രജീവികൾ വീണ്ടും സഡകുടഞ്ഞ് എണീറ്റു. മുടന്തൻ ന്യായങ്ങളുമായി രംഗത്തെത്തി. ഇപ്പോഴിതാ പണി വീണ്ടും നിർത്തിവച്ചിരിക്കുന്നു.
*ഇതെന്താ വെള്ളരിക്കാ പട്ടണമാണോ*???????
ആറ്റിങ്ങൽ നഗരസഭയുടെയും മണമ്പൂർ പഞ്ചായത്തിന്റെയും അതിർത്തി പ്രദേശത്താണ് ഹെൽത്ത് സെന്റർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
രണ്ടു പ്രദേശത്തെയും ജനങ്ങൾക്ക് ഏറെ പ്രയോജനം ആയിരിക്കും ഈ ഹെൽത്ത് സെന്റർ നിലവിൽ വന്നാൽ.
ഹെൽത്ത് സെന്റർ നിലവിൽ വന്നാൽ ഈ പ്രദേശത്തെ സാമൂഹ്യവിരുദ്ധ ശക്തികൾക്ക് പലതിനും തടസ്സമാകും എന്നതുകൊണ്ടാണ് ഹെൽത്ത് സെന്റർ നിർമ്മാണം പലതരത്തിൽ തടയുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നുണ്ട്
*വാൽക്കഷണം* :::::
വികസനം ഏറെ കുറഞ്ഞ ആലംകോട് മേഖലയ്ക്ക് ഉണർവ് ഉണ്ടാകുന്നതാണ് ഈ ഹെൽത്ത് സെന്റർ നിർമ്മാണം.
വെല്ലുവിളികളെ അതിജീവിച്ച് സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്തു ഹെൽത്ത് സെന്റർ യാഥാർത്ഥ്യമാക്കാൻ നഗരസഭ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇതൊരു ജനകീയ ആവശ്യമാണ്.