തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ ഒറ്റയടിക്കു 640 രൂപ കുറഞ്ഞിരുന്നു. ഇന്ന് 320 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില 51000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,800 രൂപയാണ്. ഇതോടെ 960 രൂപയാണ് സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,350 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,255 രൂപയാണ്. വെള്ളിയുടെ വില ഇന്നലെ കുത്തനെ കുറഞ്ഞിരുന്നു. ഒരു ഗ്രാമിന് ഇന്നലെ 3 രൂപ കുറഞ്ഞു. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയാണ്