ഇന്ന് നടന്ന ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനങ്ങളിൽ വിജയികളായവരെ അഭിനന്ദിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. 'ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ', എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. അൻപത്തി നാലാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ നാല് അവാർഡുകളാണ് മമ്മൂട്ടി അഭിനയിച്ച ചിത്രത്തിന് ലഭിച്ചത്. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദ കോർ ആണ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. മമ്മൂട്ടി കമ്പനി നിർമിച്ച ഒരു സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിക്കുന്നത് ഇതാദ്യമായാണ്. പ്രത്യേക ജൂറി പരാമർശം കാതലിലെ തന്നെ അഭിനയത്തിന് സുധി കോഴിക്കോടിനാണ്. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും മികച്ച തിരക്കഥാകൃത്തുകളായി. മാത്യൂസ് പുളിക്കനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചത്